പൊ​­​തു­ വി​­​ഭാ​­​ഗ​ങ്ങ​ളി​­​ലു​­​ള്ള​വ​ർ​­ക്ക് അ​രി­ സ​ബ്സി​­​ഡി­ നി​­​ര​ക്കി​ൽ ന​ൽ​­ക​​ണമെ­ന്ന് അ​നൂ​പ് ജേ​­​ക്ക​ബ്


കൽപ്പറ്റ : അരി പൊതുവിപണിയിൽനിന്ന് വാങ്ങി പൊതുവിഭാഗങ്ങളിലുള്ളവർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺ ഗ്രസ്− ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ.  നിത്യോപയോഗ സാധനങ്ങളുടേതടക്കം വില അഞ്ചു വർഷത്തേക്ക് കൂടില്ലെന്ന് ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞത് ജലരേഖയായയെന്നും അതിരൂക്ഷമാണ് വിലക്കയറ്റം. ഇത് ജനജീവിതം ദുഃസഹമാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

മട്ടയരിയുടെ വിലയിൽ മാത്രം 22 ശതമാനം വർദ്ധനവുണ്ടായി. മുൻഗണനാ വിഭാഗക്കാർക്ക് മാത്രമാണ് ആളൊന്നിന് അഞ്ചു കിലോ ഭക്ഷ്യധാന്യം കൊടുക്കുന്നത്. പൊതു വിഭാഗത്തിലുള്ളവർക്ക് ഒന്നോ രണ്ടോ കിലോ അരിയാണ് ലഭിക്കുന്നത്. ഇത് തീർത്തും അപര്യാപ്തമാണ്. 

ഭക്ഷ്യഭദ്രതാ നിയമ പ്രകാരം കേന്ദ്രം അരി നൽകുന്നില്ലെന്ന ന്യായം പറഞ്ഞ് സർക്കാർ കൈകഴുകുന്നതിൽ അനൗചിത്യമുണ്ട്. പൊതുവിതരണം താളം തെറ്റിയതാണ് വിലക്കയറ്റത്തിന് അടിസ്ഥാന കാരണം. പൊതുവിഭാഗത്തിലുള്ളവർ ധാരാളമായി എത്തുന്നതാണ് പൊതു വിപണിയിൽ അരിയുടെ വിലക്കയറ്റത്തിനിടയാക്കുന്നത്.  വിലക്കയറ്റംമൂലം ജനം അനുഭവിക്കുന്ന പ്രയാസങ്ങൾ അടുത്ത നിയമസഭാസമ്മേളനത്തിൽ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed