ഓഖി : കേരളത്തിന് 133 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര സംഘം

തിരുവനന്തപുരം : ഓഖി അടിയന്തര സഹായമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം. തുക ഇന്ന് തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തലവൻ വിപിൻ മാലിക്ക് അറിയിച്ചു. 422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സംഘം അറിയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി തെരച്ചിൽ തുടരുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം വിവിധ തീരദേശ മേഖലകളിൽ സന്ദർശനം തുടരുകയാണ്.