ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്രമിക്കുന്നതായി ഉണ്ണിമുകുന്ദൻ


കൊച്ചി : യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി നടൻ ഉണ്ണിമുകുന്ദൻ. സംഭവത്തിൽ തെളിവുകൾ ഹാജരാക്കാമെന്ന് നടൻ ഉണ്ണി മുകുന്ദൻ പോലീസിനെ അറിയിച്ചു. ഇതു സംബന്ധിച്ച് തന്‍റെ പക്കലുള്ള മുഴുവൻ തെളിവുകളും ഹാജരാക്കാമെന്ന് നടൻ ചേരാനെല്ലൂർ പോലീസിനെ അറിച്ചിട്ടുണ്ട്. നടന്‍റെ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമാക്കുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പറഞ്ഞു. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ‍ കോളുകളാകും നടൻ ഹാജരാക്കുകയെന്നാണ് വിവരം.

ചേരാനെല്ലൂർ എസ്ഐ സുനുമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയും അവരുടെ സുഹൃത്തുകളും ചേർന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നുകാട്ടി നടൻ ഒറ്റപ്പാലം പോലീസിനു പരാതി നൽകിയിരുന്നു. സംഭവം നടന്നത് ചേരാനല്ലൂർ േസ്റ്റഷൻ പരിധിയിലായിരുന്നതിനാൽ ഒറ്റപ്പാലം പോലീസ് കേസ് കൈമാറുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed