ഐഎൻ­എസ് കൽ­വരി­ രാ­ജ്യത്തിന് സമർ­പ്പി­ച്ചു­


മുംബൈ : സ്കോർപീൻ ക്ലാസിലെ ആദ്യത്തെ ഇന്ത്യൻ മുങ്ങിക്കപ്പൽ ഐഎൻഎസ് കൽവരി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഫ്രാൻസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്.

ഇന്ത്യൻ നാവികസേന 1967 ഡിസംബർ എട്ടിന് റഷ്യയിൽ നിന്ന് വാങ്ങിയ ആദ്യ മുങ്ങിക്കപ്പലിന്റെ പേരും കൽവരിയെന്നായിരുന്നു. 30 വർഷത്തെ സേവനത്തിനുശേഷം 1996 മെയിലാണ് ഇത് പിൻവലിച്ചത്. നീളം 61.7 മീറ്റർ. കടലിനടിയിൽ 20 നോട്ടിക്കൽ മൈൽ വേഗം (മണിക്കൂറിൽ 37 കിലോമീറ്റർ) ജലോപരിതലത്തിൽ 12 നോട്ടിക്കൽ മൈൽ വേഗം (മണിക്കൂറിൽ 22 കിലോമീറ്റർ). കടലിൽ 1150 അടി ആഴത്തിൽ സഞ്ചരിക്കും. 18 ടോർപിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷി. 40 ദിവസത്തോളം കടലിനടിയിൽ കഴിയാൻ സാധിക്കും. ശത്രുവിന്റെ നിരീക്ഷണ സംവിധാനത്തെ കബളിപ്പിക്കാൻ അതിസാമർഥ്യം. കുറഞ്ഞ ശബ്ദത്തിൽ എഞ്ചിൻ പ്രവർത്തനം.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎൻഎസ് കൽവരിയെന്ന് പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു. കടൽവഴിയുള്ള ഭീകരവാദമോ, കടൽക്കൊള്ളയോ കള്ളക്കടത്തോ ആകട്ടെ, ഇത്തരം ഭീഷണികളെ നേരിടുന്നതിൽ ഇന്ത്യ നിർ‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മോഡി പറഞ്ഞു.

ഡീസൽ− ഇലക്ട്രിക് എഞ്ചിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമ്മിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു കമ്മിഷൻ ചെയ്യുന്നത്. ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെ മസ്ഗാവ് ഡോക്കിൽ നിർമ്മിക്കുന്ന ആറു സ്കോർപീൻഗളാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാ
ണിത്. നിലവിൽ ഇന്ത്യയ്ക്ക് 15 അന്തർവാഹിനികളുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ധധിക്കുന്ന സാഹചര്യത്തിലാ
ണ് പുതിയ അന്തർവാഹിനിയുടെ വരവ്. ചൈനയ്ക്ക് 60 അന്തർവാഹിനികളാണ് ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed