ആനക്കൊ­ന്പു­കളുമാ­യി­ നാലംഗ സംഘം പിടിയിൽ


പെരിന്തൽമണ്ണ : വേട്ടയാടിയതെന്ന് സംശയിക്കുന്ന രണ്ട് ആനക്കൊന്പുകളുമായി നാലംഗ സംഘത്തെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം അറസ്‍റ്റ് ചെയ്‍തു. മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി വീട്ടിൽ അഷറഫ് (46), അഗളി വെക്കുകടവ് സ്വദേശി സുബ്രഹ്‍മണ്യൻ (51), കോയന്പത്തൂർ പെ‌രിനായ്‍ക്കപാളയം പാലമടകോളനി സ്വദേശികളായ വീരഭദ്രൻ (32), രംഗസ്വാമി (57) എന്നിവരെയാണ് അറസ്‍റ്റ് ചെയ്‍തത്. രാത്രി പട്രോളിങ്ങിനിടെ പെരിന്തൽമണ്ണ ബൈപാസ് റോഡിൽ ഓഡിറ്റോറിയത്തിനു മുൻവശത്തു നിന്നാണ് സംഘത്തെഅറസ്‍റ്റ് ചെയ്‍തത്. തൂത സ്വദേശിക്ക് വിൽപ്പന നടത്തുന്നതിനാണ് പ്രതികൾ ആനക്കൊന്പ്് കോയന്പത്തൂർ പെരിനായ്‍ക്കപാളയം പാലമടകോളനിയിലെ ഊരിൽനിന്നു പെരിന്തൽമണ്ണയിലെത്തിച്ചത്.  

 തൂത സ്വദേശി കൊന്പുകൾക്ക് ഏഴു ലക്ഷത്തോളം രൂപ വിലപറഞ്ഞതായും പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തുടർന്നുള്ള അന്വേഷണത്തിനുമായി കോടതി ഉത്തരവു പ്രകാരം കേസ് വനംവകുപ്പിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്‍ഥരായ ഡി.വൈ.എസ്‍.പി എം.പി.മോഹനചന്ദ്രൻ, സി.ഐ ടി.എസ് ബിനു എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed