കോ​­​ട​തി­ മു​­​റി​­​യി​ൽ മ​ജി​­​സ്ട്രേ​­​റ്റി​­​ന്­ നേ​­​രേ­ പ്ര​തി​­​യു​­​ടെ­ അ​സ​ഭ്യ വ​ർ​­ഷം


മാവേലിക്കര : കോടതി മുറിയിൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ പ്രതിക്കെതിരേ പോലീസ് കേസെടുത്തു. മാവേലിക്കര സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. നൂറനാട് േസ്റ്റഷനിൽ 2015 ൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയായ കൊല്ലം മാങ്ങാട് കട്ടച്ചിറ വിളയാറ്റുവിള വീട്ടിൽ ജോസ് (48) ആണ് മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞത്.

ഇന്നലെ രാവിലെ 11.10 ഓടെയായിരുന്നു നാടകീയ സംഭവം. ഒരു സങ്കടം ബോധിപ്പിക്കുവാനുണ്ടെന്ന് ഹാജരാക്കവെ പ്രതി മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് പ്രതിയെ മജിസ്ട്രേറ്റ് അടുത്തേക്ക് വിളിപ്പിച്ചു. തന്‍റെ കേസ് നീണ്ടു പോകുന്നതെന്തെന്ന് പ്രതി മജിസ്ട്രേറ്റിനോട് ചോദിച്ചു. നൂറനാട് പോലീസ് കേസിന്‍റെ ചാർജ് നൽകാത്തതിനാലാണ് കേസ് നീണ്ടു പോകുന്നതെന്ന് മജിസ്ട്രേറ്റ് മറുപടി നൽകിയ ഉടനെ പ്രതി പ്രകോപിതനാകുകയും മജിസ്ട്രേറ്റിനെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും കോടതി നടപടികൾ തടസപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ ഇവിടെ നിന്നും നീക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed