സി­­­.പി­­­.എം അക്രമം ഭരണ പരാ­­­ജയം മറച്ചു­­­വെ­­­ക്കാൻ : കെ­­­. സു­­­രേ­­­ന്ദ്രൻ


പാനൂർ : ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുന്നതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സി.പി.എം. ഭരണകൂട ഫാസിസത്തിനും പോലീസ് അതിക്രമത്തിനുമെതിരെ പാനൂരിൽനടന്ന പ്രതിഷേധയോഗം ഉദ്ഘാടനം നിർവ്വഹച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഖിലേന്ത്യ സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി അക്രമം നടത്തിയവർ‍, കോടിയേരി ബാലകൃഷ്ണനെതിരെ മാടപീടികയിൽ‍ ബോംബേറ് ഉണ്ടായതായി വ്യാജപ്രചരണം നടത്തി അക്രമം ഉണ്ടാക്കി. കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബേറിഞ്ഞ് ജില്ലാ സെക്രട്ടറി പി. മോഹനനെ വധിക്കാൻ‍ ശ്രമിച്ചെന്ന് പറഞ്ഞ് ഹർ‍ത്താലും അക്രമവും നടത്തി. ഈ സംഭവങ്ങളിലൊന്നും ഒരു പ്രതിയെയും ഇതുവരെ പിടികൂടിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമങ്ങൾ‍ ആർ‍.എസ്.എസ്സിന് മേൽ‍ കെട്ടിവെച്ച് കലാപമുണ്ടാക്കാനാണ് നീക്കം നടക്കുന്നതെന്നും തിരുവനന്തപുരത്തെ മേയറെ അക്രമിച്ചെന്ന പ്രചരണവും ഇതിന്റെ ഭാഗം തന്നെയാണെന്നും കെ. സുരേന്ദ്രൻ‍ വ്യക്തമാക്കി. 

സി.കെ കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, വി.പി സുരേന്ദ്രൻ, രാജേഷ് കൊച്ചിയങ്ങാടി, കെ.കെധനഞ്ജയൻ, എ. സജീവൻ എന്നിവർ സംസാരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed