അൻ‍­വറി­ന്റെ­ പാ­ർ­ക്കിന് അനു­മതി­ നൽ­കാ­നാ­വി­ല്ലെ­ന്ന് മലി­നീ­കരണ നി­യന്ത്രണ ബോ­ർ­ഡ്


കൊച്ചി : നിലന്പൂർ എം.എൽ.എ പി.വി.അൻവറിന്റെ വാട്ടർ തീം പാർക്കിന് അനുമതി നൽകാനാവില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ചട്ടപ്രകാരമുള്ള സൗകര്യങ്ങൾ ഒന്നും തന്നെ പാർക്കിൽ ഇല്ലെന്നും അതിനാലാണ് അനുമതി നൽകാത്തതെന്നും ബോർഡ് കോടതിയിൽ വ്യക്തമാക്കി. 

ചൊവ്വാഴ്ചയയ്ക്കകം പാർക്കിന്റെ അപാകതകൾ പരിഹരിക്കണമെന്നും മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാതിരുന്നാൽ പാർക്കിന്റെ അനുമതി റദ്ദാക്കുമെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പാർക്ക് ബോർഡ് പരിശോധിച്ചതും റിപ്പോർട്ട് നൽകിയതും.

മാലിന്യ നിർമ്മാർജ്ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോർഡാണ് അനുമതി റദ്ദാക്കിയത്. അനധികൃതമായാണ് പാർക്ക് സ്ഥാപിച്ചതെന്ന ആരോപണം ശക്തമായിരിക്കെ ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പാർക്ക് നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ അനുമതിയില്ലാതെ തടയണ നിർമ്മിച്ച് സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന ആരോപണത്തിൽ വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed