പി.സി.ജോർജിനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി
തൃശൂർ : പി.സി. ജോര്‍ജിനെതിരായ പരാതിയിൽ വനിതാ കമ്മിഷന്‍, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനാണ് മൊഴി രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പി.സി. ജോര്‍ജ് എംഎൽഎ യുവതിയെ അപമാനിക്കുന്നു എന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പി.സി. ജോർജ് എംഎൽഎയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിരിക്കുന്നത്.

