ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ വിലകൽപ്പിക്കുന്നില്ല : കുഞ്ഞാലിക്കുട്ടി
നിലന്പൂർ: ജനം നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഒരുവിലയും കൽപ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലന്പൂരിൽ മുസ്ലിംലീഗ് നിയോജകമണ്ധലം കമ്മറ്റി സംഘടിപ്പിച്ച പൈതൃകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ഇന്ത്യ എന്റെ അഭിമാനം എന്നസന്ദേശമുയർത്തി റിപ്പബ്ലിക് ദിനം വരെനീണ്ടുനിൽക്കുന്നതാണ് പരിപാടി.
ഇസ്മായിൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. പൈതൃകോത്സവത്തിന്റെ കാന്പയിന്റെ ലോഗോ പ്രകാശന കർമ്മവും തീംസോഗ് ലോഞ്ചിങ്ങും ദേശീയ ഖജാൻജി പി.വിഅബ്ദുൽ വഹാബ് എം.പി നിർവ്വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, പി.കെ. ബഷീർ എം.എൽ.എ, എം. ഉമ്മർ എം.എൽ.എ, പി.വി. മനാഫ്, ഷാഫി ചാലിയം, സി.എച്ച്. ഇഖ്ബാൽ, കെ.ടി. കുഞ്ഞാൻ, പി.വി. ഹംസ, ജോണി പുല്ലന്താനി തുടങ്ങിയവർ പ്രസംഗിച്ചു.

