ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 29 കുട്ടികളടക്കം 30 പേർക്ക് പരിക്ക്
അങ്കമാലി: അങ്കമാലിയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ സ്വകാര്യ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേർക്ക്് പരിക്ക്്. ഡ്രൈവർക്കും 29 കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെ തുറവൂർ വാതക്കാട് പാനിച്ചിറ ഭാഗത്ത് മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട് മിനി ബസ്സ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വാഹനത്തിന്റെ സ്റ്റിയറിംഗ് റാഡിന് തകരാർ പറ്റിയതിനാലാണ് അപകടമെന്ന് പറയുന്നു. ആരുടെയും പരിക്ക്് ഗുരുതരമല്ല.

