വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അക്രമം ഒഴിവാക്കണം: ടി. പത്മനാഭൻ
പയ്യന്നൂർ : വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് അക്രമം ഒഴിവാക്കണമെന്ന് കഥാകൃത്ത് ടിപത്മനാഭാൻ. പയ്യന്നൂർ കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൃഷ്ടിപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഹൈസ്‌കൂളുകളിൽ പോലും ശവം വീഴുകയാണെന്നും പ്രിൻസിപ്പലിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കസേരയ്ക്ക് തീ കൊടുക്കകയും ചെയ്യുന്ന രാഷ്ട്രീയം അവസാനിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് അശ്വിൻ അശോക് അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ, പ്രിൻസിപ്പൽ കെ.ടി രവീന്ദ്രൻ, എ.നിശാന്ത്, പി സോന, കെ മനുരാജ്, എം.വി ജിതിൻ, ആദർശ് സുരേഷ്, ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു.

