ശബരി റെയിൽ സബ് വേ നിർമ്മാണം ഇന്നസെന്റ് എം.പി സന്ദർശിച്ചു
കാലടി : ചെങ്ങൽ ശബരി റെയിൽവേ േസ്റ്റഷനിൽ നിർമ്മിക്കുന്ന അണ്ടർ പാസേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രദേശം ഇന്നസെന്റ് എം.പിയും സംഘവും സന്ദർശിച്ചു. റെയിൽവേ േസ്റ്റഷനും പ്ലാറ്റ്ഫോമിനും കുറുകെയാണ് അണ്ടർ പാസേജിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
ഇരുവശത്ത് നിന്നും 75 മീറ്റർ നീളത്തിലും, 4.5 മീറ്റർ താഴ്ചയിലും, 6 മീറ്റർ വീതിയിലുമാണ് പാസേജ് നിർമ്മിക്കുന്നത്. ഇതുമൂലം റോഡിന്റെ ഇരുവശവും താമസിക്കുന്ന വീടുകളുടെ പ്രവേശന കവാടങ്ങൾ 2.5 മീറ്റർ താഴ്ചയിലാകുന്ന സാഹചര്യമുണ്ട്. ഈ ബുദ്ധിമുട്ടുകൾ എം.പിയോട് നാട്ടുകാർ വിശദികരിച്ചു.
റെയിൽവേ അധികൃതരുമായി ആലോചിച്ച ശേഷം അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. പ്രദേശത്തെ ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

