തൃപ്പയാറിൽ രണ്ട് അപകടം : മൂ­ന്ന് പേ­ർ‍ക്ക് പരി­ക്ക്


തൃപ്രയാർ‍ : ദേശീയപാതയിലെ തളിക്കുളം പത്താംകല്ലിലും വലപ്പാട് കുരിശുപള്ളിയിലുമുണ്ടായ വാഹനാപകടങ്ങളിൽ‍ ദന്പതികളടക്കം മൂന്നുപേർ‍ക്ക് പരിക്ക്. പത്താംകല്ലിൽ‍ കഴിഞ്ഞദിവസം ഉച്ചയ്ക്കുണ്ടായ അപകടത്തിൽ‍ കൊല്ലം പോരുവഴി നടുവിലെമുറി ഷാജിഭവനിൽ‍ ഷെജിനാണ്(26) പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ‍ വെസ്റ്റ്‌ഫോർ‍ട്ട് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

വലപ്പാട് കുരിശുപള്ളിയിലും ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ദന്പതിമാർ‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകിൽ‍ കാറിടിക്കുകയായിരുന്നു. മുറ്റിച്ചൂർ‍ കൊലയാംപറന്പിൽ‍ നാരായണൻ‍(65), ഭാര്യ ചന്ദ്രിക(60) എന്നിവർ‍ക്കാണ് പരിക്കേറ്റത്.   ഇരുവരെയും തൃശ്ശൂർ‍ അശ്വിനി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed