ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം
തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ചിന്തയുടെ വാഹനത്തിന് സമീപം എത്തിയ അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. കാറിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്.
ആറ്റിങ്ങലിന് അടുത്ത് കല്ലന്പലത്ത് വെച്ചായിരുന്നു സംഭവം. കാർ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്ന നേരത്തായിരുന്നു അക്രമി പാഞ്ഞടുത്തത്. കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്ന തായി പോലീസ് പറഞ്ഞു.

