പാ­ചക വാ­തക സബ്‌സി­ഡി ­: കോ­ൺ­ഗ്രസ് ശക്തമാ­യി പ്രതി­ഷേ­ധി­ക്കു­മെ­ന്ന് ഉമ്മൻ ചാ­ണ്ടി­


ആലുവ : പാചക വാതക സബ്സിഡി നിർത്താലാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഉള്ളിയന്നൂർ കുഞ്ഞുണ്ണിക്കര കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ അഞ്ച് വർഷക്കാലം വിലക്കയറ്റം പിടിച്ച് നിർത്തുമെന്ന പ്രഖ്യാപനം ജലരേഖയായി. സർക്കാർ അധികാരമേറ്റ നാൾ മുതൽ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റമാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കെ.എ. അൻവർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ബെന്നി ബെഹനാൻ, ഡി.സി.സി പ്രസിഡണ്ട് ടി.ജെ. വിനോദ്, കെ.പി.സി.സി ബി.എ. അബ്ദുൾ മുത്തലിബ്, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed