പ്രതി­സന്ധി­കളിൽ കേരളത്തെ­ താ­ങ്ങി­ നി­ർ­ത്തി­യത് പ്രവാ­സി­കൾ: മു­ഖ്യമന്ത്രി­


തിരുവനന്തപുരം : സാന്പത്തിക പ്രതിസന്ധികളിൽ കേരളം തളരാതെ പിടിച്ചുനിന്നത് പ്രവാസികളുടെ സംഭാവന കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ) കേരള കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിയാണ് മലയാളികളുടെ പ്രവാസ ജീവിതത്തെ കാര്യമായി സ്വാധീനിച്ചത്. ഭൂപരിഷ്കരണത്തിന് ശേഷം അത്തരമൊരു വലിയ മാറ്റത്തിന്റെ ചാലക ശക്തി തുറന്നത് പ്രവാസികളുടെ സാന്പത്തിക ഇടപെടലാണ്. നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ പ്രവാസികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളു‌‌ടെ സഹായമാണ്  സംസ്ഥാനത്തിന്റെ അടിത്തറയെന്ന് മന്ത്രി തോമസ് ചാണ്ടിയും പറഞ്ഞു. ഫോമ പ്രസിഡണ്ട് ബെന്നി വാച്ചച്ചിറ അദ്ധ്യക്ഷനായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളു‌‌ടെ ഉദ്ഘാടനം മന്ത്രി തോമസ് ചാണ്ടിയും നിർവ്വഹിച്ചു. കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസൻ, ബിജെപി നേതാവ് വി.മുരളീധരൻ, എം.എൽ.എമാരായ രാജു ഏബ്രഹാം, മോൻസ് ജോസഫ്, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ, തുടങ്ങിയവർ പ്രസംഗിച്ചു. 

സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed