നെഹ്റുട്രോഫി വള്ളം കളിയുടെ പുതിയ വെബ്സൈറ്റ് 6.39 ലക്ഷം പേർ സന്ദർശിച്ചു
ആലപ്പുഴ : നെഹ്റുട്രോഫി വള്ളം കളിയുടെ വെബ്സൈറ്റ് കൂടുതൽ മനോഹരമാക്കി പുനർ രൂപകൽപന ചെയ്ത് വെബ്സൈറ്റിന്റെ പ്രകാശനം കലക്ടർ വീണ എൻ മാധവൻ നിർവ്വഹിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് അടക്കം എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ജനുവരി മുതൽ വ്യാഴാഴ്ച വരെ 6,39,772 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെബ്സൈറ്റ് സന്ദർശിച്ചത്. വിവിധ രാജ്യങ്ങളിൽനിന്ന് വെബ്സൈറ്റ് സന്ദർശിച്ചവരുടെ കണക്കിൽ അമേരിക്ക ഇന്ത്യയെ കടത്തിവെട്ടി. അമേരിക്കയിൽനിന്ന് 28,285 പേർ സൈറ്റ് സന്ദർശിച്ചപ്പോൾ ഇന്ത്യയിൽനിന്ന് 16,173 പേരാണ് സന്ദർശിച്ചത്. ജൂലൈയിൽ 2,42,813 പേരും ആഗസ്തിൽ നാല് ദിവസം കൊണ്ട് 73,329 പേരും വെബ്സൈറ്റിൽ വിവരങ്ങൾ പരതി.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ പരിപാലിക്കുന്ന വെബ്സൈറ്റ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നെഹ്റുട്രോഫിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓഡിയോ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കാഴ്ചവൈകല്യമുള്ളവർക്ക് വെബ്സൈറ്റിൽ പ്രവേശിക്കുന്പോൾ വിവിധ ലിങ്കുകളിലേക്ക് പോകാന്‍ കേൾക്കുന്നതിനായി സ്ക്രീന്‍ റീഡർ ആക്സസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.നെഹ്റുട്രോഫി മൊബൈൽ ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം. 1655 പേർ ആപ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ എഡിഎം എം കെ കബീർ, എന്‍ടിബിആർ സൊസൈറ്റി സെക്രട്ടറിയായ ആർഡിഒ എസ് മുരളീധരന്‍പിള്ള, ഐടി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫർമാറ്റിക്സ് ഓഫീസർ പി പാർവതീദേവി, ഡിവൈഎസ്പി എം ഇ ഷാജഹാന്‍, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയർ ആർ രേഖ, ഡിടിപിസി സെക്രട്ടറി എം മാലിന്‍, ജില്ലാ ഇന്‍ഫർമാറ്റിക്സ് അസിസ്റ്റന്റ് കെ മോഹനൻ എന്നിവർ പങ്കെടുത്തു. വെബ്സൈറ്റ്

