ചാലക്കുടി ഡി സിനിമാസ് അടച്ചുപൂട്ടി
ചാലക്കുടി : നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ ഇന്നു മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു തിയറ്റര്‍ പൂട്ടിയത്. അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണു നടപടിക്കു കാരണം. ഇന്നലെ വൈകിട്ട് ആറരയോടെയാണു നഗരസഭ നേതൃത്വം നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്. ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈൻ ടിക്കറ്റ് നല്‍കിയിരുന്നതിനാല്‍ ഷോ അനുവദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയർന്നത്. സ്ഥലം കയ്യേറിയതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ നിർദേശിക്കുകയായിരുന്നു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതരും അറിയിച്ചു.

