വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചവർ അറസ്റ്റില്‍


തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച എട്ടുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീ അടക്കം എട്ടു തമിഴ്നാട്ടുകാര്‍ പിടിയില്‍ . ക്വാലലംപൂരില്‍ നിന്നെത്തിയ സംഘമാണ് പിടിയിലായത്.

സ്വര്‍ണം പിടികൂടാതിരിക്കാന്‍ ഗുളിക രൂപത്തിലാക്കി സംഘത്തിലെ പുരുഷന്മാര്‍ വിഴുങ്ങുകയായിരുന്നു. വൈദ്യപരിശോധയില്‍ ഇവ‍ വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You might also like

Most Viewed