കോളേജ് വിദ്യാർത്ഥിനിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചു

കൊച്ചി : എറണാകുളം സെന്‍റ് തേരേസാസ് കോളജിലെ വിദ്യാർഥിനിയുടെ കൈ സഹപാഠികൾ ചേർന്ന് തല്ലിയൊടിച്ചു. ഒന്നാം വർഷ ബിസിഐ വിദ്യാർഥിനി ഹെയ്സൽ രജനീഷിന്റെ കൈയ്യാണ് സഹപാഠികളായ മൂന്നു പേർ ചേർന്ന് തല്ലിയോടിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ സഹപാഠികളായ മരിയ ഷാജി, മരിയ ലിയാൻഡ്ര, ഡെയ്സി ജയിംസ് എന്നിവർക്കെതിരേയും കോളജിന് പുറത്തുള്ള ആൺകുട്ടിക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
ആക്രമണത്തിന് ഇരയായ വിദ്യാർഥിനിയുടെ ഫോണിലേക്ക് മരിയ ഷാജി എന്ന വിദ്യാർഥിനിയുടെ സഹോദരന്‍റെ സുഹൃത്ത് മോശം സന്ദേശം അയച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നംഗ സംഘം ചേർന്ന് ഹെയ്സലിന്‍റെ കൈപിന്നിലേക്ക് പിടിച്ച് തിരിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് ആരോപണം. മരിയയുടെ സഹോദരൻ ആൽവിന്‍റെ സുഹൃത്ത് ജോസ് മാത്യുവിനെതിരേയാണ് മോശം സന്ദേശമയച്ചു എന്ന പരാതി.