ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യം ഫൈനലിൽ


മെൽബണ്‍ : ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ സാനിയ മിർസ-ഇവാൻ ഡോഡിക് സഖ്യം ഫൈനലിൽ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സാമന്ത സ്ട്രോസർ-സാം ഗ്രോത്ത് സഖ്യത്തെ തോൽപ്പിച്ചാണ് സഖ്യം ഫൈനലിൽ എത്തിയത്. സ്കോർ 6-4, 2-6, 10-5. ഒരു മണിക്കൂർ 18 മിനിറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് സാനിയ സഖ്യം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ക്വാർട്ടറിൽ ലിയാൻഡർ പെയ്സ്-മാർട്ടിന ഹിംഗിസ് സഖ്യത്തെ തോൽപ്പിച്ചാണ് സ്ട്രോസർ- സാം ഗ്രോത്ത് സഖ്യം സെമിയിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed