തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശി ആത്മഹത്യ ചെയ്തു. റഷ്യന്‍ സ്വദേശിയായ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. മുംബൈയിലേക്ക് പോകാനെത്തിയ ഇയാൾ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.