സ്വശ്രയസ്ഥാപനങ്ങൾ കച്ചവടകേന്ദ്രങ്ങളാകുന്നതായി പിണറായി


തിരുവനന്തപുരം : സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലതായാണ് ചിലര്‍ സ്വാശ്രയകോളേജുകളെ കാണുന്നത്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഇല്ലാതെയാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയ സംരക്ഷണയജ്ഞം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ഉദ്ദേശത്തോടെയാണ് ആന്റണി സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ കച്ചവടക്കണ്ണോടെ ഈ രംഗത്തു വന്നവര്‍ എല്ലാം മാറ്റിമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ 50 മുതല്‍ 100 വര്‍ഷത്തെ പഴക്കമുള്ള പൊതു വിദ്യാലയത്തില്‍ നിന്ന് പഠിച്ച് നല്ല നിലയ്ക്ക് ഉയര്‍ന്നു വന്ന ആളുകള്‍ അടക്കം ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചാലേ ഗുണം ലഭിക്കൂ എന്ന നിലപാട് സ്വീകരിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed