സിപിഎം സാധ്യതാ പട്ടികയില്‍ മുകേഷ്


തിരുവനന്തപുരം • നടന്‍ മുകേഷ് കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയില്‍. ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിനെ പരിഗണിക്കുന്നത്. ചവറ സീറ്റ് ഒഴിച്ചിട്ടാണ് പട്ടിക. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ഇങ്ങനെ:

• കൊല്ലം- പി.കെ. ഗുരുദാസന്‍, കെ.വരദരാജന്‍

• കുണ്ടറ- എസ്.എല്‍. സജികുമാര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ചിന്ത ജെറോം, കെ.എന്‍. ബാലഗോപാല്‍

• കൊട്ടാരക്കര- ഐഷ പോറ്റി, ജയമോഹന്‍

ഇത്തവണ ഇരവിപുരം ആരു പിടിക്കും? മണ്ഡലത്തിന്റെ നിലവിലെ ചിത്രം

ഉല്ലാസ് ഇലങ്കത്ത്

ആര്‍എസ്പിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലം. എന്നാല്‍, ആര്‍എസ്പി ഇടതു മുന്നണി വിട്ടതോടുകൂടി മണ്ഡലത്തിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആര്‍എസ്പിക്ക് വലിയ തിരിച്ചടി നേരിട്ടു. ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാനായി. മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ വിജയിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അസംതൃപ്തരാണ്. ഉള്‍പാര്‍ട്ടി പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പ് വിജയത്തിനായി ആര്‍എസ്പി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി ആരെന്നതും നിര്‍ണായകമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed