കാര്‍ നമ്ബര്‍ മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചു; മഥുര അപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍


ആഗ്ര• കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം അടക്കം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ വീണ്ടും വിവാദം. അപകടത്തില്‍ മരിച്ച ഡോക്ടറുടെ മകന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുതിയ വിവാദത്തിനു കാരണം. ഇടിച്ച വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്ബര്‍ മാറ്റി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന് അപകടത്തില്‍ മരിച്ച ഡോക്ടറുടെ മകന്‍ അഭിഷേക് നഗര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് അഭിഷേക് കത്തയച്ചു. തനിക്ക് നീതി ലഭിക്കാന്‍ ഇടയാക്കണമെന്നാണ് ആവശ്യം.
ഇറാനിക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ധര്‍ണയിരിക്കുമെന്നും കത്തില്‍ പറയുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര്‍ അവിടെ നിന്നു രക്ഷപെട്ടു പോകുകയായിരുന്നു.
പിതാവിന്റെ മൃതദേഹം പരുക്കേറ്റ രണ്ടുപേരുടെയൊപ്പം ഉപേക്ഷിച്ച് പോയി. തുടര്‍ന്ന് എഫ്‌ഐആറില്‍ വാഹനത്തിന്റെ തെറ്റായ റജിസ്റ്റര്‍ നമ്ബര്‍ നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ആ റജിസ്റ്റര്‍ നമ്ബറിലുള്ള കാര്‍ താന്‍ ഇതുവരെയും കണ്ടിട്ടില്ല.
തെറ്റായ റജിസ്റ്റര്‍ നമ്ബര്‍ നല്‍കിയില്ലെങ്കില്‍ കാര്‍ തട്ടിയെടുക്കുമെന്ന് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഭിഷേക് കത്തില്‍ വ്യക്തമാക്കി.
അപകടമുണ്ടായിട്ടും ഇവരെ സഹായിക്കാന്‍ മന്ത്രി തയാറായില്ലെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം, അപകടത്തിനിടയാക്കിയ കാര്‍ തന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടതല്ലെന്ന് സ്മൃതി അവകാശപ്പെട്ടിരുന്നു. മഥുര പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Prev Post