കൂട്ടുകാരെ കാണിക്കാൻ കൊണ്ടുവന്ന നാടൻ തോക്ക് പൊട്ടി; ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
ഷീബ വിജയൻ
തൃത്താല: സ്കൂൾ വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ വെച്ച് വെടിയേറ്റു. പാലക്കാട് പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റത്. വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് സഹപാഠിക്ക് കാണിക്കാൻ കൊണ്ടുവന്നതായിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ രണ്ട് തവണ വെടിപൊട്ടുകയായിരുന്നു.
തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. തോക്കിന് ലൈസൻസുണ്ടോയെന്നും അത് ആരുടെ പേരിലുള്ളതാണെന്നും എങ്ങനെ കുട്ടിയുടെ കൈയിൽ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
adsdsds


