മിഥുൻ രമേശിന്റെ പേരിൽ ചാരിറ്റി തട്ടിപ്പ്; ആരും പണം നൽകരുതെന്ന് മുന്നറിയിപ്പ്
ഷീബ വിജയൻ
തന്റെ പേര് ദുരുപയോഗം ചെയ്ത് ചാരിറ്റിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നയാൾക്കെതിരെ മുന്നറിയിപ്പുമായി നടനും അവതാരകനുമായ മിഥുൻ രമേശ്. കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മിഥുൻ 25,000 രൂപ നൽകിയെന്ന് വ്യാജമായി പറഞ്ഞാണ് നബീൽ എന്നയാൾ ആളുകളെ സമീപിക്കുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഇയാൾ വെറും തട്ടിപ്പുകാരനാണെന്നും മിഥുൻ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.
സിനിമാ-സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖർക്കും തന്റെ അടുത്ത സുഹൃത്തുക്കൾക്കും ഇയാൾ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. താൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്താറില്ലെന്നും, അത് മുതലെടുത്താണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും താരം പറഞ്ഞു.
അർഹരായ ആവശ്യക്കാർക്ക് മാത്രമേ സഹായം നൽകാവൂ. തന്റെ പേരിൽ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ നേരിട്ട് മെസേജ് അയച്ച് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും, തട്ടിപ്പുകാരന്റെ നമ്പർ ആവശ്യമുള്ളവർക്ക് നേരിട്ട് നൽകാമെന്നും മിഥുൻ അറിയിച്ചു.
dvdsvdfsdfs


