കണ്ണൂരിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ കവർച്ച


ഷീബ വിജയൻ

കണ്ണൂർ ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടുമണിയോടെ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് വൻ കവർച്ച നടന്നു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളും ഭണ്ഡാരങ്ങളും തകർത്ത മോഷ്ടാവ് ഇരുപതിനായിരത്തോളം രൂപ കവർന്നതായി ക്ഷേത്രം അധികൃതർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിblocks പോലുള്ള ആയുധങ്ങളുമായി എത്തിയ കള്ളൻ മുൻവശത്തെ ഗേറ്റ് തകർത്താണ് അകത്തുകയറിയത്. ഭണ്ഡാരം തകർക്കുന്നതിനിടെ മുറി തള്ളിത്തുറന്ന് പുറത്തെത്തിയ സുരക്ഷാ ജീവനക്കാരനുമായി മൽപ്പിടുത്തം നടത്തിയ ശേഷമാണ് മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടത്. സ്ഥലത്തുനിന്നും മോഷ്ടാവിന്റെ ടോർച്ചുകൾ കണ്ടെത്തിയിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ നിന്നും വസ്ത്രം മാറിയാണ് കള്ളൻ ഒളിവിൽ പോയത്. ഫോറൻസിക് സംഘവും എഎസ്പി അഭിഷേക് ഷിറയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

article-image

qwaqqwaqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed