സോഷ്യൽ മീഡിയയിൽ ബിജെപിയെ മറികടന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് പൂട്ടി


ഷീബ വിജയൻ

സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. അക്കൗണ്ട് തുറക്കുമ്പോൾ 'വിത്ത്ഹെൽഡ്' എന്നാണ് കാണിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മെയ് 16-നാണ് യുവാക്കൾ ഈ കൂട്ടായ്മ ആരംഭിച്ചത്. വെറും നാല് ദിവസം കൊണ്ട് ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ഈ പേജ് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനെപ്പോലും മറികടന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ ബിജെപിയെ വെട്ടിച്ച് മുന്നേറിയതിന് തൊട്ടുപിന്നാലെയാണ് എക്സ് പ്ലാറ്റ്‌ഫോമിൽ അക്കൗണ്ടിനെതിരെ നടപടിയുണ്ടായത്. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ ജീവനക്കാരനായിരുന്ന അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ മുന്നേറ്റത്തിന് പിന്നിൽ.

article-image

dawassaswaq

You might also like

  • Lulu Exchange
  • Straight Forward

Most Viewed