പെരിയ പ്രതികളുടെ കൂട്ടപ്പരോൾ: അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഷീബ വിജയൻ
കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുൻപാണ് ജയിൽ വകുപ്പ് പ്രതികളുടെ പരോളിന് അനുമതി നൽകിയത്. കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വധിച്ച കേസ്സിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് 20 ദിവസത്തെ പരോൾ ലഭിച്ചത്. ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രതികളെല്ലാം വീടുകളിലെത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
xxzxzxz

