കർശന നിയന്ത്രണങ്ങൾ ഫലം കണ്ടു; യു.കെയിലെ വിദേശ കുടിയേറ്റ നിരക്ക് പകുതിയായി കുറഞ്ഞു
ഷീബ വിജയൻ
വിദേശ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. യു.കെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഡിസംബറിൽ അവസാനിച്ച ഒരു വർഷത്തിനിടെ യു.കെയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,71,000 ആയി ചുരുങ്ങി. തൊട്ടു മുൻവർഷം ഇത് 3,31,000 ആയിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള വിലക്ക്, വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയർത്തിയത്, ഇന്ത്യക്കാർ വലിയ തോതിൽ ആശ്രയിച്ചിരുന്ന കെയർ വർക്കർ വിസ നിർത്തലാക്കിയത് എന്നിവയാണ് നിലവിലെ ലേബർ പാർട്ടി സർക്കാരിന്റെ ഈ നേട്ടത്തിന് കാരണം. അതിർത്തികളിൽ കൃത്യമായ സുരക്ഷിതത്വം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് വ്യക്തമാക്കി.
dsadsasaaqs

