മകനെ അപമാനിച്ചെന്ന് പരാതി; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ അനുമതി തേടി യു. പ്രതിഭ


ഷീബ വിജയൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കായംകുളത്തെ മുൻ സിപിഎം എംഎൽഎ യു. പ്രതിഭ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും കഞ്ചാവ് കച്ചവടക്കാരനെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. കോടതിയെ സമീപിക്കാൻ അനുമതി തേടി പ്രതിഭ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയെങ്കിലും നിലവിൽ നേതൃത്വം ഇതിന് അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.

article-image

qwdswqwswq

You might also like

  • Lulu Exchange
  • Straight Forward

Most Viewed