പതിനാറാം കേരള നിയമസഭയുടെ സത്യപ്രതിജ്ഞ തുടങ്ങി; സി.പി.എം വിട്ടെത്തിയവർക്ക് ഹൃദ്യമായ വരവേൽപ്പ്


ഷീബ വിജയൻ

പതിനാറാം കേരള നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു. പ്രോടേം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിൽ രാവിലെ 9 മണിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശനെയും പ്രതിപക്ഷ നേതാവിനെയും അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രോടേം സ്പീക്കർ സഭാനടപടികൾ ആരംഭിച്ചത്. അക്ഷരമാലാ ക്രമത്തിൽ നടക്കുന്ന സത്യപ്രതിജ്ഞയിൽ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യമായി പ്രതിജ്ഞ ചൊല്ലിയത്. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ ദൈവനാമത്തിൽ ഒപ്പിട്ടപ്പോൾ, ഒ.എസ്. അംബിക സഭയിൽ സത്യവാചകം ചൊല്ലിയ ആദ്യ വനിതയായി. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടി ഷർട്ട് ധരിച്ചെത്തിയ ചാണ്ടി ഉമ്മന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

സിപിഎമ്മുമായി രാഷ്ട്രീയമായി തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവരുടെ സത്യപ്രതിജ്ഞ സഭയിൽ വലിയ ചർച്ചയായി. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത ഇരുവരെയും ഭരണപക്ഷാംഗങ്ങൾ കനത്ത കൈയടികളോടെയാണ് വരവേറ്റത്. ടി.കെ. ഗോവിന്ദൻ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കൈ കൊടുത്തും, വി. കുഞ്ഞികൃഷ്ണൻ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ചുമാണ് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.

article-image

asdasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed