അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ല, പിണറായിയും വാസവനും മാത്രം; വി.ഡി. സതീശൻ

ഷീബ വിജയൻ
കോതമംഗലം I അയ്യപ്പ സംഗമത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി.എൻ. വാസവനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ലെന്നും പിണറായി വിജയനും വാസവനും മാത്രമെയുള്ളൂവെന്നും സതീശൻ പറഞ്ഞു. അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്. ഭക്തരെ പരിഹസിക്കാന്‍ നടത്തുന്ന ഈ കാപട്യം ജനം തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് കപട ഭക്തനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പിണറായി വിജയന് യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ട് അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
cdszdczsx