ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകും; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ


 ഷീബ വിജയൻ 

കല്‍പറ്റ I കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത് പൊട്ടുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ വ്യക്തമാക്കി. വയനാട് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കർണാടക സിഐഡിയ്ക്ക് വിവരങ്ങൾ നൽകാൻ തയ്യാറാകുന്നില്ല. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അതിലൂടെ എല്ലാം വെളിപ്പെടുമെന്നും അദേഹം ആവർത്തിച്ചു. വാർത്താസമ്മേളനത്തിലൂടെ കൃത്യമായ തെളിവുകളാണ് പുറത്തുവിട്ടത്. വോട്ട് മോഷണം നടത്താൻ ഉപയോഗിച്ച ഫോൺ നമ്പറുകളുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

article-image

saadsddsvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed