സുരേഷ് ഗോപി ഏത് പാർട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയം ; ജോൺ ബ്രിട്ടാസ് എംപി


സുരേഷ് ഗോപി ഏത് പാർട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ജബല്‍പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച വാര്‍ത്തയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിലാണ് ബ്രിട്ടാസിന്റെ മറുപടി.

'സുരേഷ് ഗോപി ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്. സുരേഷ് ഗോപി പറയുന്നതിനെ സീരിയസായി എടുക്കരുത്. ബിജെപി പോലും അത് സീരിയസായി എടുക്കുന്നില്ല', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും ബിജെപിക്കും അക്കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ സഭ്യത വേണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ദീര്‍ഘകാലം സ്‌ക്രിപ്റ്റ്റൈറ്ററുടെ സഹായത്തോടെയാണ് അദ്ദേഹം സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ സ്‌ക്രിപ്റ്റ് റൈറ്ററെ തരപ്പെടുത്തികൊടുക്കണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

article-image

SZSXCDXZZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed