ടി.പി കേസ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ; മൂന്ന് പേർ 1000 ദിവസം പുറത്ത്

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ പൂരം. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതലുള്ള പരോളിന്റെ കണക്കുകളാണ്പുറത്ത് വന്നത്. പ്രതികൾക്ക് പരോൾ അനുവദിച്ചത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നൽകിയത്. ടി.പി കേസിലെ മൂന്ന് പ്രതികൾക്ക് 1000ത്തിലേറെ ദിവസമാണ് പരോൾ അനുവദിച്ചത്. ആറ് പേർക്ക് 500 ദിവസത്തിലധികവും പരോൾ നൽകിയിട്ടുണ്ട്. കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ആയിരത്തിലേറെ ദിവസം പരോൾ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. ടി.കെ രജീഷ് 940, അനൂപ് 900, കിർമാണി മനോജ് 851, റഫീഖ് 752, മുഹമ്മദ് ഷാഫി 656 എന്നിങ്ങനെയാണ് വിവിധ പ്രതികൾക്ക് അനുമതി പരോൾ.
കേസിലെ പ്രധാന പ്രതിയായ കൊടി സുനിക്ക് 60 ദിവസത്തെ പരോൾ മാത്രമാണ് അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്.
asddsdsaasdf