പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി സന്നിധാനത്തെത്തിയ യുവാവ് പിടിയില്‍


ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് നിന്നു പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ.പി. രാഘവേന്ദ്രനെ(44)യാണ് സന്നിധാനം വലിയനടപ്പന്തലില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനം എസ്എച്ച്ഒ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

കര്‍ണാടക സ്റ്റേറ്റ് പോലീസിന്‍റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാളിൽ നിന്നു കണ്ടെടുത്തു. കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ 417 എന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു. പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കരുതിയതെന്നു ചോദ്യം ചെയ്യലില്‍ ബോധ്യമായി.

article-image

asaessdesa

You might also like

  • Lulu Exchange
  • Straight Forward

Most Viewed