എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു: വി എം സുധീരൻ

തിരുവനന്തപുരം: എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ജെ.ഡി.യു മുന്നണി വിടുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ജെ.ഡി.യുവിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജെ.ഡി.യു നേതാക്കള്‍ ജനരക്ഷാ മാര്‍ച്ചിലടക്കം പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജെ.ഡി.യു നേതാവ് എം.പി.വീരേന്ദ്ര കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്നണി യു.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു കൂടിക്കാഴ്ച്ച.