പത്താന്‍കോട്ട് വ്യോമതോവളത്തില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് വിശദീകരണവുമായി ജെയ്‌ഷെ മുഹമ്മദ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഏജന്‍സികളെ പരിഹസിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദ്. എത്ര ജിഹാദിസ്റ്റുകള്‍ ആക്രമണം നടത്തി എന്ന് പറയാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ല എന്നാണ് ജെയ്‌ഷെ മുഹമ്മദ് കളിയാക്കു ന്നത്.പത്താന്‍കോട്ട് വ്യോമതോവളത്തില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന വീഡിയോയിലാണ് പരിഹാസം. www.alqalamionline.com എന്ന വെബസൈറ്റിലാണ് വിഡിയോ ഉള്ളത്. പതിമൂന്ന് മിനുട്ട് വരുന്ന വീഡിയോയില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നും വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ ഭീകരര്‍ നിറയൊഴിച്ചതായും അവകാശപ്പെടുന്നു.ആദ്യം അവര്‍ ആറുപേരെന്നു പറഞ്ഞു. പിന്നെ അത് ആഞ്ചായി. അതിന് ശേഷം നാലെന്നു പറഞ്ഞു. ഭീരുക്കളെ പോലെ കണ്ണീരണിഞ്ഞ് വലിയൊരു രാജ്യം വിരലുകള്‍ ചൂണ്ടി കുറകുറ്റം ആരോപിക്കുന്നതായും വീഡിയോയില്‍ പരിഹസിക്കുന്നു.ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നിരഞ്ജന്‍ കുമാര്‍, ഷൂട്ടര്‍ ഫത്തേ സിംഗ് എന്നിവരുടെ ജീവത്യാഗത്തെ അപമാനിക്കുകയും ചെയ്യുന്നുണ്ട്. ആക്രമണത്തിനേക്കുറിച്ച ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്ഥാന്‍ സ്വീകരിക്കരുതെന്നും ഇന്ത്യയുടെ മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു.