അബ്ദുറഹീമിന്റെ മോചനം; പതിനൊന്ന് കോടി ബാക്കിയെന്നത് അസത്യ പ്രചരണം; നിയമസഹായ സമിതി


സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തില്‍ നിയമനടപടി തുടരുകയാണെന്ന് സഹായ സമിതി. നിയമസഹായ സമിതിക്കെതിരെ അസത്യ പ്രചരണം നടക്കുന്നുവെന്നും ഫണ്ട് സുതാര്യമായാണ് കൈകാര്യം ചെയ്തതെന്നും സമിതി വ്യക്തമാക്കി. 47 കോടി 87 ലക്ഷത്തി അറുപത്തയായിരം രൂപ പിരിച്ചു. അതില്‍ പതിനൊന്ന് കോടി 60 ലക്ഷം രൂപ ബാക്കിയുണ്ടെന്നും നിയമസഹായ സമിതി അറിയിച്ചു.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17ന് പുതിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ 18 വര്‍ഷത്തോളമായി സൗദി ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ഇതിനകം മോചനദ്രവ്യമായി നല്‍കിയിട്ടുണ്ട്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed