രാഹുല്‍ മാങ്കൂട്ടത്തില്‍ എഫ്ബി പേജ് ഹാക്ക് ചെയ്തു; കെ.പി.ഉദയഭാനു


പത്തനംതിട്ട:

രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും ചേര്‍ന്ന് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. സംഭവത്തില്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കുമെന്നും ഉദയഭാനു പ്രതികരിച്ചു. സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ ഷെയര്‍ ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം. രാഹുലിന് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായി എന്ന കാര്യം വിശ്വാസയോഗ്യമല്ല. രാഹുലിനെക്കുറിച്ച് ആളുകള്‍ക്ക് നന്നായി അറിയില്ല. കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായതെന്നും ഉദയഭാനു ആരോപിച്ചു. നേരത്തേ ഔദ്യോഗിക പേജല്ല ഇതെന്നായിരുന്നു ഉദയഭാനുവിന്‍റെ വിശദീകരണം. ഇതിനു പിന്നാലെയാണ് പേജ് ഹാക്ക് ചെയ്തതാണെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed