വീട്ടിൽ കയറി യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി


കൊല്ലം:

വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം അഴീക്കലിൽ ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷൈജാമോൾക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തി ഷിബു ചാക്കോ കൃത്യം നടത്തിയത്. ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവരാണ്. നിരവധി കേസുകളിൽ പ്രതിയാണ് ഷിബു ചാക്കോ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed