ബെയ്‌ലി പാലം നാളയെ പൂർത്തിയാകുവെന്ന് ചീഫ് സെക്രട്ടറി


മുണ്ടക്കൈയിൽ നിർമിക്കുന്ന ബെയ്‌ലി പാലം വ്യാഴാഴ്ചയെ പൂർത്തിയാകുവെന്ന് ചീഫ് സെക്രട്ടറി വി. വേണു. ഇതോടെ രക്ഷാപ്രവർത്തനം വീണ്ടും വൈകും. കര, നാവിക സേനകളുടെ നേതൃത്വത്തിലാണ് പാലം നിർമിക്കുന്നത്. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുന്നതിനുവേണ്ടിയാണ് ബെയ്‌ലി പാലം നിർമിക്കുന്നത്. ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങളും ടിപ്പറുകളും അടക്കം മുണ്ടക്കൈയില്‍ എത്തിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുന്നതിനു യന്ത്രങ്ങള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് സൈന്യം ബെയ്‌ലി പാലം അതിവേഗം നിര്‍മിക്കുന്നത്. യുദ്ധമുഖത്തെ നീക്കങ്ങള്‍ക്ക് വേണ്ടി സജ്ജമാക്കുന്ന അതിവേഗ പാലമാകും നിര്‍മിക്കുക.

article-image

dgsfdfdffrde

You might also like

  • Straight Forward

Most Viewed