പാകിസ്താനിൽ ചാവേർ ആക്രമണം; അഞ്ച് ചൈനക്കാർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു


പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് ചൈനക്കാർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചൈനക്കാരുള്ള ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ബസ് ഓടിച്ച പാകിസ്താൻ പൗരനും കൊല്ലപ്പെട്ടു.  

ഇവിടത്തെ ജലവൈദ്യുതി പദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് കൊല്ലപ്പെട്ടവർ. ഇസ്‍ലാമാബാദിൽനിന്ന് കൊഹിസ്താനിലേക്ക് പോകുകയായിരുന്ന ബസിലേക്ക് ഷംഗ്ല ജില്ലയിലെ ബിശാം മേഖലയിൽവെച്ച് എതിർദിശയിൽനിന്ന് വാഹനം ഇടിക്കുകയായിരുന്നു.

article-image

asdfsdf

You might also like

  • Straight Forward

Most Viewed