മോസ്കോ ഭീകരാക്രമണം; രണ്ടു പ്രതികൾ കുറ്റം സമ്മതിച്ചു

നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയിൽ ഹാജരാക്കി. ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികൾക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു. രണ്ടു പ്രതികൾ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാലു പ്രതികളും കടുത്ത മർദനത്തിനു വിധേയരായ നിലയിലാണ്. ഒരാൾ ബോധരഹിതനായ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ കുറ്റം ഏറ്റതാണോ എന്നതിൽ അവ്യക്തതയുണ്ട്. അന്വേഷണത്തിനിടെ പ്രതികൾ അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് റഷ്യൻ മാധ്യമങ്ങൾ പറയുന്നു.
രച്ചബാലിസോയയുടെ ചെവികൾ മുറിച്ച നിലയിലാണ്. ഫിസോവിനെ ആശുപത്രിയിൽ നിന്നും വീൽചെയറിലാണ് കോടതിയിലെത്തിച്ചത്. കോടതി നടപടിക്കിടയിലും ഇയാൾ കണ്ണ് തുറന്നതേയില്ല. കോടതിയിലും ഡോക്ടർമാരുടെ നിരീക്ഷണം തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മറ്റു രണ്ടുപേരുടെയും മുഖം നീരുവച്ച നിലയിലും വെള്ളിയാഴ്ച ക്രോകസ് സിറ്റി ഹാളിൽ നടന്ന സംഗീതനിശയ്ക്കിടെ കടന്നുകയറിയ പ്രതികൾ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസിന്‍റെ ഒരു വിഭാഗം ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ പങ്കുണ്ടെന്നു കരുതുന്ന ഏഴുപേരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
hgjg