പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ്; ഇയു റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് പിടിഐ

പാക്കിസ്ഥാനിൽ ഫെബ്രുവരി എട്ടിനു നടന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ തയാറാക്കിയ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പിടിഐ (പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്). യൂറോപ്യൻ യൂണിയൻ പ്രതിനിധിസംഘം തെരഞ്ഞെടുപ്പിനു മുന്പ് പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുശേഷം അതിനിർണായകമായ റിപ്പോർട്ടാണ് ഇയു സംഘം തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറിയിരിക്കുന്നതെന്ന് പിടിഐ വക്താവ് റൗഫ് ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കപ്പെട്ടതായി തുടക്കംമുതൽ പിടിഐ ആരോപിച്ചിരുന്നു. വിവിധ കുറ്റങ്ങളുടെ പേരിൽ 71 കാരനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ ജയിലിൽ അടച്ചിരിക്കുകയാണ്. നേരത്തേ പാക്കിസ്ഥാന് സാന്പത്തികസഹായം അനുവദിക്കുംമുന്പ് പൊതുതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യാന്തര നാണയനിധിക്ക് ഇമ്രാൻ കത്തയച്ചിരുന്നു.
sdfsdf