സിഐഎയുടെ ഹാക്കിംഗ് സംവിധാനങ്ങൾ ചോർത്തിയ മുൻ ഉദ്യോഗസ്ഥന് 40 വർഷത്തെ തടവുശിക്ഷ

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഹാക്കിംഗ് സംവിധാനങ്ങൾ ചോർത്തിയ മുൻ ഉദ്യോഗസ്ഥൻ ജോഷ്വാ ഷുൾട്ടിന് (35) കോടതി 40 വർഷത്തെ തടവുശിക്ഷ വിധിച്ചു. സ്മാർട്ട് ഫോൺ ഹാക്ക് ചെയ്യാനായി സിഐഎ ഉപയോഗിച്ചിരുന്ന ‘വോൾട്ട് 7’ ടൂൾസ് ആണ് ഇദ്ദേഹം ചോർത്തിയത്. ഇതോടൊപ്പം 2017ൽ 8,761 രഹസ്യരേഖകൾ ചോർത്തി വിക്കിലീക്സിനു കൈമാറുകയും ചെയ്തു.
സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ ചോർച്ചയാണിത്. തീവ്രവാദികൾക്കെതിരേ സൈബർ ആക്രമണം നടത്തുന്ന സെന്‍റർ ഫോർ സൈബർ ഇന്‍റലിജൻസ് യൂണിറ്റിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായിരുന്നു ഷുൾട്ട്. ചാരവൃത്തി, കംപ്യൂട്ടർ ഹാക്കിംഗ്, കോടതിയലക്ഷ്യം മുതലായ കുറ്റങ്ങൾക്കൊപ്പം ഇദ്ദേഹം കുട്ടികളുടെ അനാവശ്യ ചിത്രങ്ങൾ കൈവശം വച്ചുവെന്നും കോടതി കണ്ടെത്തി.
dsgg