കെനിയയിൽ ടാങ്കർ ലോറി പൊട്ടിത്തെറിച്ച് മൂന്നു മരണം

കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ പാചകവാതക ടാങ്കർ ലോറി പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു. 25 കുട്ടികളടക്കം 217 പേർക്കു പരിക്കേറ്റു. സിലിണ്ടറുകൾ നിറയ്ക്കുന്ന പ്ലാന്‍റിൽ പാർക്ക് ചെയ്തിരുന്ന ലോറിയാണു പൊട്ടിത്തെറിച്ചത്.
പിന്നാലെ തുടർ സ്ഫോടനങ്ങളുണ്ടായി. സമീപത്തെ കെട്ടിടങ്ങളും കാറുകളും തകർന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
sdfsf